പറവൂർ : പൊതുവിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ മികവു തെളിയിച്ച പഠനോത്സവം ശ്രദ്ധേയമായി. പുസ്തകത്താളുകളിൽ നിന്നുനേടിയ അറിവുകൾക്ക് ജനപ്രതിനിധികളുടെയും രക്ഷകർത്താക്കളുടെയും മുമ്പിൽ ദൃശ്യാവിഷ്കാരം നൽകിയാണ് കുട്ടികൾ മികവു തെളിയിച്ചത്. പറവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന മുനിസിപ്പൽതല പഠനോത്സവം നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജെസി രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡെന്നി തോമസ്, പ്രഭാവതി, പി.ടി.എ പ്രസിഡന്റ് ഡൈന്യൂസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.