maraca
ആർ.ടി.ഐ (റൈറ്റ് ടു ഇൻഫർമേൻ)യും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി ഏർപ്പെടുത്തിയ കൺസ്യുമർ പ്രൊട്ടക്ഷൻ അവാർഡ് ഇരിങ്ങാലക്കുടയിൽ നടന്ന സമ്മേളനത്തിൽ ബിഷപ്പ് മാർ അപ്രേമിൽ നിന്നും മറാക്ക ഫ്രൂട്ട് പ്രൊസസിംഗ് കമ്പനി ഡയറക്ടർമാരായ ഇ.ആർ.ജോണി, പി.ജെ.ഡെന്നി എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ:ആർ.ടി.ഐയും (റൈറ്റ് ടു ഇൻഫർമേൻ) കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി ഏർപ്പെടുത്തിയ ഈ വർഷത്തെ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് വാഴക്കുളം മടക്കത്താനത്ത് പ്രവർത്തിക്കുന്ന മറാക്ക ഫ്രൂട്ട് പ്രൊസസിസംഗ് കമ്പനിക്ക് ലഭിച്ചു.ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ ബിഷപ്പ് മാർ അപ്രേമിൽ നിന്നും മറാക്ക ഫ്രൂട്ട് പ്രൊസസിംഗ് കമ്പനി ഡയറക്ടർമാരായ ഇ.ആർ.ജോണി, പി.ജെ.ഡെന്നി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.മുൻ സർക്കാർ ചീഫി വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്‌സൺ നിമ്യ ഷിജു തുടങ്ങിയവർ പങ്കെടുത്തു.