കൊച്ചി: കാനറ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (സി.ബി.ഒ.എ) എറണാകുളം റീജിയണിന്റെ പ്രഥമ സാംസ്കാരിക പരിപാടിയും കുടുംബസംഗമവും നാളെ (ഞായർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് കടവന്ത്ര ഫാത്തിമഹാളിൽ നടക്കുന്ന പരിപാടി. സി.ബി.ഒ.എ ജോയിന്റ് ജനറൽസെക്രട്ടറി ജേക്കബ് പി.ചിറ്റാട്ടുകുളം ഉദ്ഘാടനം ചെയ്യും. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറും. മുതിർന്ന ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിക്കും. പി. മനോഹരൻ, അസി.സെക്രട്ടറി ഇ.കെ മുഹമ്മദ് റിസ്വാൻ, നവീൻകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.