പുത്തൻകുരിശ്:കെ.എസ്.കെ.ടി.യു വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കാണിനാട് രാമല്ലൂർ തിടപ്പാട് ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ജില്ലാ സെക്രട്ടറി സി.ബി ദേവദർശനൻ വിത്ത് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എം. എ രവീന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരി പൗലോസ്, പട്ടിക ജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയംഗം വി.കെ അയ്യപ്പൻ, സി.സി മുരളി എന്നിവർ സംസാരിച്ചു.