തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി ശാഖ1103 ശ്രീനാരായണ വല്ലഭക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ച് തന്ത്രി ഡോ.ഒ.വി ഷിബുവിന്റെയും മേൽശാന്തി വി.പി സജീവന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 11.30 ന് അന്നദാനം, രാത്രി ഏഴരക്ക് കലാസന്ധ്യ.മാർച്ച് ഒന്നിന് രാവിലെ 11.30ന് അന്നദാനം, രാത്രി 7.30ന് കലാസന്ധ്യ.മാർച്ച് 2ന് രാവിലെ 11.30ന് അന്നദാനം, രാത്രി 7.30ന് കലാസന്ധ്യ.3ന് രാവിലെ 11.30ന് അന്നദാനം, രാത്രി 7.30ന് കലാസന്ധ്യ,4 ന് രാവിലെ11ന് ഉത്സവബലി ദർശനം, തുടർന്ന് അന്നദാനം, രാത്രി 7.30ന് ഡബിൾ തായമ്പക9ന് നൃത്തനൃത്ത്യങ്ങൾ, 5ന് രാവിലെ 8 മുതൽ ശ്രീബലി,തുടർന്ന് അന്നദാനം, വൈകിട്ട് മൂന്നര മുതൽ കാഴ്ചശ്രീബലി, പെരുവനം' കുട്ടൻമാരാരുടെ മേള പ്രമാണത്തിൽ പഞ്ചാരിമേളം.രാത്രി 9 ന് പള്ളിവേട്ട.6 ന് രാവിലെ 11.30 മുതൽ അന്നദാനം വൈകീട്ട് മൂന്നര മുതൽ കാഴ്ചശ്രീബലി.രാത്രി 8ന് കുറത്തിയാട്ടം, പുലർച്ചെ കൂട്ടി ആറാട്ട്.
പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ പുരോത്സവം ഇന്ന് ആരംഭിച്ച് മാർച്ച് 11ന് ഗരുഡൻ തൂക്കത്തോടെ സമാപിക്കും.മാർച്ച് 7ന് പൂരോത്സവം.രാതി എട്ടിന് തിരി പിടുത്തം, 9.30നമിമിക്‌സ്. എട്ടാം തീയതി രാത്രി 8 ന് തിരി പിടുത്തം. 9.30 ന് ഗാനമേള. ഒൻപതാം തീയതി വൈകീട്ട് 7ന് താലപ്പൊലി, 9.30 ന് നാടകം ഇതു ധർമ്മഭൂമിയാണ്,10 ന് രാവിലെ 11.30 മുതൽ അന്നദാനം, വൈകിട്ട് 4 മുതർ താലപ്പൊലി ,രാത്രി10 മുതൽ വിൽകലാ ബാലെ.11ന് വൈകിട്ട് 6.30ന് സംഗീതാർച്ചന, എട്ടു മുതൽ ഭജൻ,9 മുതൽ പ്രിയ മേനോൻ അവതരിപ്പിക്കുന്ന ഭക്തിഗാനമേള.തുടർന്ന് ഗരുഡൻ തൂക്കം. പുലർച്ചെ വലിയ ഗുരുതി എന്നിവയാണു് പ്രധാന പരിപാടികൾ.