1
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി എ അനീഷിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ജില്ലാ കളക്ടർ എസ് സുഹാസിന് നിവേദനം നൽകുന്നു

തൃക്കാക്കര : പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിനെക്കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന് റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി എ അനീഷിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ജില്ലാ കളക്ടർ എസ് സുഹാസിന് നിവേദനം നൽകി. സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ രൂപ കൽപ്പനയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, കെ ആർ ഡി എസ് എ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, അബു. സി .രഞ്ജി, എ .ജി അനിൽ കുമാർ, സജു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.