മൂവാറ്റുപുഴ: ബൈക്കുകൾ കൂട്ടി ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.ആട്ടായം കിഴക്കേകടവ് ഈറക്കൽ മുഹമ്മദിന്റെ മകൻ ആദിൽ മുഹമ്മദാണ് (17 )മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പേഴയ്ക്കാപിള്ളി പള്ളിപടി പുന്നോപ്പടി റോഡിൽ ഐരുമലയിൽ വച്ചായിരിന്നു അപകടം. ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സഞ്ചരിച്ച ആക്ടീവയിൽ എതിരെ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. മാതാവ് സൽമ, സഹോദരങ്ങൾ: അബിൻ സ് മുഹമ്മദ്, അൻഫാൽ മുഹമ്മദ്, അമീൻ മുഹമ്മദ്. ഖബറടക്കം ഇന്ന് ഒരു മണിക്ക് മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.