തൃക്കാക്കര:പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ദുരന്തനിവാരണ വിഭാഗം ക്ലറിക്കൽ സെക്ഷൻ ക്ലർക്ക് ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ വിഷ്ണു പ്രസാദിനൊപ്പം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ സംസ്ഥാന കമ്മറ്റി അംഗം എം.എൻ ഗിരി ജില്ലാ കളക്ടർക്ക് പരാതി നൽകി.ഈ വിഭാഗത്തിൽ ജോലിചെയ്തിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.ഇവർ അതെ സ്ഥാലങ്ങളിൽ തുടർന്നാണ് കേസിലെ പ്രധാന തെളിവുകൾ നശിപ്പിക്കാൻ സാദ്യതയുണ്ടെന്നും അദ്ദേഹം കളക്ടർക്ക് കൊടുത്ത പരാതിയിൽ പറയുന്നു