udayan-50

ഉദയംപേരൂർ: ചിത്രകാരനും സാംസ്‌കാരിക പ്രവർത്തകനും ഒട്ടുവള്ളിൽ വീട്ടിൽ ഗോപാലന്റെ മകനുമായ എം.ജി. ഉദയൻ (50) നിര്യാതനായി. മാളേകാട് ക്ഷീരോത്പാദക സംഘം സെക്രട്ടറിയാണ്. പുരോഗമന കലാസാഹിത്യസംഘം ഉദയംപേരൂർ നോർത്ത് യൂണിറ്റ് സെക്രട്ടറി, പി.കെ.എസ് മേഖലാ സെക്രട്ടറി, ഉദയംപേരൂർ കെയർ പ്രസിഡന്റ്, നാട്ടൊരുമ സ്വയം സഹായ സംഘം സ്ഥാപക പ്രസിഡന്റ്, ബാലസംഘം ഏരിയ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. മാതാവ്: പരേതയായ പത്മാക്ഷി. ഭാര്യ: സുജ. മക്കൾ: സാംഖ്യ, സുഖിനോ.