കാലടി: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ അങ്കമായി ബ്ലോക്കിന്റെ 28-ാമത് വാർഷിക സമ്മേളനം നടന്നു. കാലടി നാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ. ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വി.ജി ശിവദാസൻ, ടി.ആർ. വല്ലഭൻ നമ്പൂതിരിപ്പാട്, വാലസ് പോൾ, ബി.പി. അഗസ്റ്റിൻ, കെ.എ. ചാക്കോച്ചൻ, ജോയ് പോൾ തുടങ്ങിയവർ പങ്കെടുത്തു. സാന്ത്വന പെൻഷൻ വിതരണവും നടന്നു. ഭാരവാഹികളെയും തിരഞ്ഞെടുത്തു.