തൃക്കാക്കര : നിർമ്മാണം പുരോഗമിക്കുന്ന കൊച്ചി കാൻസർ റിസർച്ച് സെൻററിൽ ജില്ലാ കളക്ടർ എസ്.സുഹാസ് മിന്നൽ സന്ദർശനം നടത്തി. ഇന്നലെ രാവിലെയാണ് കളക്ടർ നിർമ്മാണപുരോഗതികൾ വിലയിരുത്താൻ എത്തിയത്. ബ്ലോക്ക് എ, ബ്ലോക്ക് ബി എന്നീ ഭാഗങ്ങളാണ് സന്ദർശിച്ചത്. 189 തൊഴിലാളികൾ മാത്രമാണ് ജോലിക്കുണ്ടായിരുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും തിങ്കളാഴ്ച മുതൽ 300 തൊഴിലാളികളെങ്കിലും ജോലികൾക്ക് വേണമെന്നും കളക്ടർ നിർദ്ദേശിച്ചു. മാർച്ച് അഞ്ചിന് റിവ്യൂ മീറ്റിംഗ് വിളിക്കുമെന്നും കളക്ടർ അറിയിച്ചു. സെപ്തംബർ 20 നു മുമ്പ് മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.