കളമശേരി: മലേഷ്യയിൽനിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിയായ യുവാവിനെകൊറോണ രോഗബാധ സംശയിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽപ്രവേശിപ്പിച്ചു. രണ്ടര വർഷമായി ഇയാൾമലേഷ്യയിൽ ജോലി ചെയ്യുന്നു. ചുമയും ശ്വാസതടസവും തളർച്ചയും അനുഭവപ്പെട്ടതിനെതുടർന്ന് ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് . വിശദമായ പരിശോധനയിൽ യുവാവിന്റെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയതിനെതുടർന്ന് കീറ്റോ അസിഡോസിസ് രോഗമുള്ളതായി കണ്ടെത്തി.ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്..നിലഗുരുതരരമാണ്. വിശദമായ പരിശോധനകൾക്കായി രക്തസാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളേജിൽ അടിയന്തര യോഗം ചേർന്നു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.