sudheer
സുധീർ ( 46)

തൃപ്പൂണിത്തുറ. മോഷണങ്ങൾ നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിലായി. തൃക്കാക്കര ഒലിക്കുഴി വീട്ടിൽ സുധീറിനെയാണ് (46) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തിലധികം കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ഇയാൾ നഗരത്തിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈറ്റില ഭാഗത്തു നിന്ന് ഇയാൾ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.