തൃപ്പൂണിത്തുറ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറുടെ മൊബൈൽ ഫോൺ മോഷ്ടിച്ച രണ്ടു യുവാക്കളെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പനം റിഫൈനറി റോഡിൽ പാർക്ക് ചെയ്ത ലോറിയിൽ നിന്നും മോഷണം നടത്തിയ
കടവന്ത്ര കരിന്തില കോളനിയിൽ അഭിജിത്ത്(18), അമ്പലമുകൾ അമൃതകുടീരം സ്വദേശി അൻവർ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മോഷ്ടാക്കൾ സ്കൂട്ടറിൽ രക്ഷപ്പെട്ടതായ സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കിഴക്കേക്കോട്ട ഭാഗത്തുവച്ച് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ഇവരുടേതല്ലാത്ത രണ്ടു മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.