തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ട് സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക് വക മാറ്റിയ കേസിൽ കളമശേരി സ്വദേശി ഗിരീഷ് ബാബുഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതിനൽകി​..കേസിലെ പ്രതിസ്ഥാനത്തുള്ള ജില്ലാ കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ് അടക്കമുള്ളവരുടെ സ്വത്ത് കണ്ടു കെട്ടണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അഴിമതി നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.