കൊച്ചി : നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസിൽ സാക്ഷിയായ നടി ഗീതു മോഹൻദാസിനെ വിചാരണക്കോടതി ഇന്നലെ വിസ്തരിച്ചു. സംവിധായിക കൂടിയായ ഗീതു ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്താണ്. അതേസമയം ഇന്നലെ വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന നടി സംയുക്താവർമ്മയെ പ്രോസിക്യൂഷൻ ഒഴിവാക്കി. ഇന്നു വിസ്തരിക്കാനിരുന്ന ശ്രീകുമാർ മേനോനെയും ഒഴിവാക്കിയിട്ടുണ്ട്. ഇനി വിചാരണ നടപടികൾ മാർച്ച് നാലിന് തുടരും.
നടിയും ഗായികയുമായ റിമി ടോമി, നടൻ മുകേഷ് എം.എൽ.എ തുടങ്ങിയവരെ മാർച്ച് നാലിന് വിസ്തരിക്കും. പി.ടി. തോമസ് എം.എൽ.എ, നിർമ്മാതാവ് ആന്റോ ജോസഫ്, നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ തുടങ്ങിയവരുടെ വിസ്താരവും നടക്കാനുണ്ട്. കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ നൽകിയിരുന്നില്ല. മാർച്ച് നാലിന് ഹാജരാകാൻ കോടതി നിർദേശിച്ചു.