മരട്∙മദ്ധ്യകേരളത്തിലെ സുപ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീമരട്ടിൽ കൊട്ടാരം ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി നാളെ (തിങ്കൾ) പുലർച്ചെ കളമെഴുത്തോടെ ആരംഭിക്കും.തുടർന്നുളള ദിവസങ്ങളിൽ നിയമപരമായ അംഗീകാരത്തിന് വിധേയമായി വെടിക്കെട്ട്,പകൽഅമിട്ട്.കൂട്ടവെടി.വർണ്ണക്കാഴ്ചകൾ,ആകാശവിസ്മയം എന്നിവ. രാവിലെ 5.30ന് നവകം,പഞ്ചഗം തുടങ്ങിയ പൂജകൾക്ക് ശേഷം 7മണിക്ക് പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കും. വൈകിട്ട് 6.30ന് മരട് ബ്രഹ്മയുടെ കർണാടിക് പ്രോഗ്രസീവ് റോക്ക്. 7.30ന് വൈക്കംഅനിരുദ്ധന്റെ നാദസ്വരം, ദീപാരാധനയെ തുടർന്ന് നിയമത്തിന് വിധേയമായി സാംപിൾ വെടിക്കെട്ട്.രാത്രി 9ന്ന് കളമെഴുത്തും പാട്ടും.3ന് രാവിലെ 7ന് പറയ്ക്കെഴുന്നള്ളിപ്പ്. വൈകിട്ട് 6.30ന് നൃത്തസായാഹ്നം. രാത്രി 9ന് കളമെഴുത്ത്പാട്ട്. 4ന് രാവിലെ 7ന് പറയ്ക്കെഴുന്നള്ളിപ്പ്.വൈകിട്ട് 6.30ന് മരട് എൻഎസ്എസ് വനിതാ സമാജത്തിന്റെ ഭജനയുംതിരുവാതിരയും.9ന് കളമെഴുത്തുംപാട്ടും.വടക്കേചേരുവാരം താലപ്പൊലി ദിനമായ 5ന് രാവിലെ 7.30ന് കൂട്ടവെടി.വൈകിട്ട് 3.30ന് പാണ്ഡവത്ത് ശിവക്ഷേത്രത്തിൽ നിന്ന്എഴുന്നള്ളത്ത്.പകൽപ്പൂരത്തിന് പാമ്പാടി രാജൻ കൊട്ടാരത്തിലമ്മയുടെ തിടമ്പേറ്റും. പെരുവനം സതീശൻ മാരാർ നയിക്കുന്ന പാണ്ടിമേളവും.6.30ന്കൂട്ടവെടി.ദീപാരാധനയെ തുടർന്ന് നാദസ്വരം. വർണാഭമായ മിനിവെടിക്കെട്ട്.രാത്രി 10ന് പാണ്ഡവത്ത് ശിവക്ഷേത്രത്തിൽ നിന്ന് താലപ്പൊലി എഴുന്നള്ളിപ്പ്.മേജർസെറ്റ് പഞ്ചവാദ്യം.ക്ഷേത്ര നടപ്പുരയിൽ തായമ്പക.പുലർച്ചെ 1ന് താലപ്പൊലി എഴുന്നള്ളിപ്പ്,പാണ്ടിമേളം.4ന് കരിമരുന്നു പ്രയോഗം.തെക്കെ ചേരുവാരം താലപ്പൊലി ദിനമായ 6 ന് രാവിലെ 7ന് പറയ്ക്കെഴുന്നള്ളിപ്പ്, കൂട്ടവെടി.വൈകിട്ട് നാലിന് പകൽപ്പൂരം. മംഗലാംകുന്ന് അയ്യപ്പൻ കൊട്ടാരത്തിലമ്മയുടെ തിടമ്പേറ്റും.മാങ്കായിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു മേജർസെറ്റ് പഞ്ചവാദ്യം ചോറ്റാനിക്കരവിജയൻ മാരാർ. 6.30ന്കൂട്ടവെടി.7ന് മേജർസെറ്റ് പഞ്ചാരിമേളം.ദീപാരാധനയെ തുടർന്ന് നാദസ്വരം.രാത്രി 10 ന് പാണ്ഡവത്ത് മഹാദേവക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. ക്ഷേത്രനടപ്പുരയിൽ തായമ്പക.11ന് പാണ്ഡവത്ത് മഹാദേവക്ഷേത്രത്തിൽ പൂജയ്ക്കു ശേഷം താലപ്പൊലി എഴുന്നള്ളിപ്പ്. പുലർച്ചെ 1 മുതൽ മേജർസെറ്റ് പാണ്ടിമേളം. 4ന് കരിമരുന്നു പ്രയോഗം.7ന് തെക്കെചേരുവാരംവേല.8ന് വടക്കെ ചേരുവാരം വേല. പൂരം തിരുനാൾ ആഘോഷമായ 9ന് രാവിലെ 7ന് നടയ്ക്കൽ പറ.11ന് തിരുനാൾസദ്യ.വൈകിട്ട് 6.30ന് ഗീതവർമയുടെ വീണക്കച്ചേരി.7.30ന് നാദസ്വരം,ദീപാരാധന,ഇരുചേരുവാരങ്ങളുടെയും താലം വരവ്.രാത്രി 9 ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വലിയ ഗുരുതിയോടെ സമാപിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എൻ.കെ.സതീഷ് ബാബു,സെക്രട്ടറി എൻ.സി.ബാല ഗംഗാധരൻ,വൈസ് പ്രസിഡന്റ് ചന്ദ്രചൂഢൻ വള്ളിയിൽ, ട്രഷറർ ഹരിഹരൻ മംഗലപ്പിള്ളി എന്നിവർ അറിയിച്ചു.