കൊച്ചി: തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോ- ഓപ് ടെക്സിൽ 2 വാങ്ങുമ്പോൾ 1 സൗജന്യം" ഓഫർ വിൽപ്പന തുടങ്ങി. മാർച്ച് 28 ന് അവസാനിക്കും. എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ഷോറൂമുകളിൽ ഓഫർ ലഭിക്കും.
കാഞ്ചിപുരം പട്ട്, സോഫ്റ്റ് സിൽക്ക്സ്, പവിത്ര സിൽക്ക്സ്, പ്രിന്റഡ് സിൽക്ക്സ് , കോട്ടൻ സാരികൾ, ഓർഗാനിക് കോട്ടൻ സാരികൾ, വില്ലേജ് കോട്ടൻ സാരികൾ, ദോത്തീസ് , സെറ്റ് മുണ്ട് , ലുങ്കി, ബെഡ്ഷീറ്റുകൾ , ചുരിദാറുകൾ, കുർത്തി, റെഡിമെയ്ഡ് ഷർട്ടുകൾ തുടങ്ങി എല്ലാത്തരം തുണിത്തരങ്ങളും ഇവിടെ നിന്ന് വാങ്ങാം .തിരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾക്ക് പ്രത്യേക വിലക്കിഴിവും ലഭ്യമാണ്..
# പ്രതിമാസതവണ പദ്ധതിയും
ഉപഭോക്താക്കൾക്ക് അധിക ലാഭം ലഭിക്കുന്ന കനവ് നിനവ് പദ്ധതിയിൽ പ്രതിമാസതവണകളടച്ച് വസ്ത്രം സ്വന്തമാക്കാം. 300 രൂപയോ അതിന്റെ ഗുണിതങ്ങളോ അടച്ച് പദ്ധതിയിൽ ചേരാം.
* ക്രെഡിറ്റ് സൗകര്യം
സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർക്ക് ക്രെഡിറ്റ് സൗകര്യവുമുണ്ട്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഷോറൂമുകൾ പ്രവർത്തിക്കുമെന്ന് മാനേജർ കെ.കെ.രാജേന്ദ്രൻ നായർ അറിയിച്ചു.
ജില്ലയിൽ ആലുവയിലും എറണാകുളം പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റിന് എതിർവശത്തുമാണ് ഷോറൂമുകൾ. ഫോൺ: 0484 2372795