കൊച്ചി: ഏപ്രിൽ 7, 8 തിയതികളിൽ കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഒബ്‌സ്‌ക്യൂറ-2020 ഫോട്ടോഗ്രഫി മേളയുടെ സ്റ്റാൾ ബുക്കിംഗ് ആരംഭിച്ചു.
ശില്പശാലകൾ, ക്ലാസുകൾ, ബിസിനസ് യോഗങ്ങൾ, ഫോട്ടോ സ്റ്റോറി മത്സരങ്ങൾ, തത്സമയ ഫോട്ടോഗ്രഫി മത്സരങ്ങൾ, ഫാഷൻ ഫോട്ടോഗ്രഫി, ഫുഡ്‌ഫെസ്‌റ്റ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഒബ്‌സ്‌ക്യൂറ ജനറൽ കൺവീനർ അനിൽ കോട്ടയം അറിയിച്ചു.