കൊച്ചി: ഹൈക്കോടതി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറും ഐ.എൻ.ടി.യു.സി ജില്ലാ നേതാവുമായ കെ.ജി. ബിജുവിനെ സാമൂഹിക വിരുദ്ധർ ആക്രമിച്ചതിൽ എറണാകുളം ഡിസ്ട്രിക്ട് ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഒളിവിൽ കഴിയുന്ന രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ബാബു സാനി ആവശ്യപ്പെട്ടു. യോഗത്തിൽ എ.എൽ. സക്കീർ ഹുസൈൻ, കെ.വി. അരുൺകുമാർ, ബി.ജെ. ഫ്രാൻസിസ്, സനൂപ് ഇലഞ്ഞിക്കൽ, യോഹന്നാൻ, ഗിൽരാജ്.ജി.ആർ., ആൽബി വൈറ്റില, ജയൻ സി.കെ എന്നിവർ പ്രസംഗിച്ചു.