കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖാ ചെയർമാനായി റോയ് വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് വാര്യർ (വൈസ് ചെയർമാൻ), കെ.വി. ജോസ് (സെക്രട്ടറി), ദീപ വർഗീസ് (ട്രഷറർ), അലൻ ജോസഫ് (സിക്കാസ ചെയർമാൻ), സലിം അബ്ദുൾ റാഷിദ് (സിക്കാസ മെമ്പർ), പി.ആർ ശ്രീനിവാസൻ (മെമ്പർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കേരളത്തിലെ ഏറ്റവും വലുതും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ ശാഖയുമാണ് ഐ.സി.എ.ഐ എറണാകുളം ശാഖ. എറണാകുളം, ഇടുക്കി ജില്ലകളിൽനിന്നായി 2800 അംഗങ്ങളും 7000 വിദ്യാർത്ഥികളും ശാഖയുടെ കീഴിൽ വരും.