retirement
ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിയിൽ നിന്ന് വിരമിച്ച ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാരം നൽകുന്നു

കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ നിന്ന് 34 വർഷത്തെ സേവനത്തനിനുശേഷം വിരമിച്ച ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിക്ക് തൊഴിലാളി യൂണിയനുകൾ യാത്രഅയപ്പ് നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ജേക്കബ് സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്,ടി.ജെ.വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, കെ.ജെ.മാക്‌സി, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുരളി മാധവൻ, ഓപ്പറേഷൻ ജനറൽ മാനേജർ എം.ആർ.സുബ്രഹ്മണ്യ അയ്യർ, ജനറൽ മാനേജർമാരായ കുര്യൻ പി.ആലപ്പാട്ട്, ജോർജ് തോമസ്, സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, ബി.ജെ.പി.മധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി.ശങ്കരൻകുട്ടി, മുൻ മന്ത്രിമാരായ കെ. ബാബു, കെ.പി.സി.സി സെക്രട്ടറി ഐ.കെ.രാജു, ബി.എം.എസ് ജില്ലാ സെക്രട്ടറി മധുകുമാർ, ഐ.എൻ.ടി.യു.സി നേതാക്കളായ വി.പി. ജോർജ്, എം.എം. രാജു, എം.എം. അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.