ചോറ്റാനിക്കര: കാഞ്ഞിരമറ്റംആമ്പല്ലൂർ ശ്രീ സുബ്രഹ്മണ്യപുരം ക്ഷേത്രത്തിൽ തിരുവത്സവം മാർച്ച് 2,3,4,5,6 എന്നീ തിയ്യതികളിലായി നടക്കും. നാളെ പുലർച്ചെ 4.30 മുതൽ 9.30 വരെ നടക്കുന്ന ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം 10ന് ഗുരുദേവനാമാർച്ചനയെ തുടർന്ന് സ്വാമി ഉദിത് ചൈതന്യയുടെ അനുഗ്രഹപ്രഭാഷണം .വൈകിട്ട് 4 ന് പാർപ്പാകോട് കൃഷ്ണൻ കുട്ടിയുടെ വസതിയിൽ നിന്നും കൊടിയും,കൊടിക്കയറും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. 6.30ന് ദീപാരാധന . വൈകിട്ട് 7.30നും 8 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പുരുഷൻ തന്ത്രിയുടെയും ,മേൽശാന്തി പ്രസാദ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്.രാത്രി 8.30ന് ഗുരുദേവ കൃതി കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ടാവിഷ്‌കാരം,9ന് ശ്രീനാരായണ കലാപീഠം ആമ്പല്ലൂർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രണ്ടാം ദിനം രാവിലെ 4.30ന് ആരംഭിക്കുന്ന ക്ഷേത്രാചാര ചടങ്ങുകളെ തുടർന്ന് കൊടിമരച്ചുവട്ടിൽ പറനിറക്കൽ.വൈകിട്ട് 5.30 ന് കരനാഥന്റെ ഗ്രാമപ്രദക്ഷിണം .6.30 ന് ദീപാരാധന ,7.30 ന് നാഗപൂജ,8ന് ഭജൻ ,9ന് കുടുംബയോഗം കുട്ടികൾ അവതരിപ്പിക്കുന്ന കലാസംഗമം. മാർച്ച് 4ന് രാവിലെ 4.30ന് ആരംഭിക്കുന്ന ക്ഷേത്രാചാരചടങ്ങുകൾ .8.30 ന് ശ്രീബലി ,9ന് ഇളനീരാട്ടം .വൈകിട്ട് 5.30 ന് കരനാഥന്റെ ഗ്രാമപ്രദക്ഷിണം ,രാത്രി കലാസംഗമം. വ്യാഴാഴ്ച പള്ളിവേട്ട മഹോത്സവം കലാപരിപാടികളുടെ ഭാഗമായി രാത്രി 8.30ന് ഇതിഹാസം സൗപർണ്ണിക അവതരിപ്പിക്കുന്ന നാടകം . വെള്ളിയാഴ്ച ആറാട്ട് മഹോത്സവം. വൈകിട്ട് 3 മുതൽ പകൽപ്പൂരം. സംഭ വക മരുതനാൽ പറമ്പിൽ നിന്ന് ഗജവീരന്മാർ അണിനിരക്കും,വിവിധ വാദ്യമേളങ്ങൾ ,കാവടി കലാരൂപങ്ങൾ അകമ്പടിയോടുകൂടി ഭഗവാൻ എഴുന്നള്ളിപ്പ്. രാത്രി 9ന് ഗാനമേള.പുലർച്ചെ 1.20 ന്കാവടി അഭിഷേകം ,2.30 ന് ആറാട്ടിനെഴുന്നള്ളിപ്പ്.