ആലുവ: ആലുവയിൽ ട്രെയിൻ തടഞ്ഞ 37 വെൽഫെയർ പാർട്ടി പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. അനധികൃതമായി റെയിൽ പാളത്തിൽ കടക്കൽ, ട്രെയിൻ സർവീസ് തടസപ്പെടുത്തൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സദഖത്ത്, മണ്ഡലം സെക്രട്ടറി കരീം കല്ലുങ്കൽ, കളമശേരി മണ്ഡലം പ്രസിഡന്റ് ടി.കെ. നിസാർ, ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ് മുഫീദ്, ജില്ലാ സെക്രട്ടറി മുഹമ്മദ് അസ്ഹർ എന്നിവർ ഉൾപ്പെടെ ഒരു വിഭാഗത്തെ വിയ്യൂർ ജയിലിലേക്കും പ്രായപൂർത്തിയാകാത്തവരെ കാക്കനാട് ജുവനൈൽ ഹോമിലുമാണ് റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി കൊച്ചുവേളി എക്‌സ് പ്രസാണ് തടഞ്ഞത്.