football
ചെറായിൽ തുടങ്ങിയ അഖില കേരള ഫ്ളഡ്‌ലൈറ്റ് ഫുട്‌ബാൾ ടൂർണമെന്റ് എസ്.ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: റെഡ് സിറ്റി ക്ലബ് ചെറായി, കേരള യുവജനക്ഷേമ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഖിലകേരള പെട്രോനെറ്റ് എൽ.എൻ.ജി. ഫ്ളഡ് ലൈറ്റ് ഫുട്‌ബാൾ ടൂർണമെന്റ് ചെറായിയിൽ എസ്.ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.മുൻ ഇന്ത്യൻ ഫുട്‌ബാൾ താരങ്ങളായ പി.പി. തോബിയാസ്, പി.ടി.ചാക്കോ എന്നിവർ കിക്കോഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എൻ. ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജ ജോഷി, രാധിക സതീഷ്, സംഘാടക സമിതി ചെയർമാൻ വി.ടി. സൂരജ്, കൺവീനർ പി.എം. ശ്രീജിത്ത്, യൂത്ത് കോ-ഓർഡിനേറ്റർ മധു എന്നിവർ സംസാരിച്ചു.