പനങ്ങാട്.എസ്.എൻ.ഡി.പി.പനങ്ങാട് തെക്ക് 1483 ശാഖായോഗത്തിന്റെ കീഴിൽപ്രവർത്തിക്കുന്ന ഡോ.പല്പുസ്മാരക കുടുംബയൂണിറ്റ് നടത്തുന്ന ഗുരുദേവ കീർത്തനാലാപന പഠനക്ലാസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4ന്ശാഖാപ്രസിഡന്റ് പി.കെ.രാജൻ പുൽപ്പറ നിർവഹിക്കും.കലാഭവൻ അനിത ക്ലാസ് നയിക്കും. സനീഷ് കടമ്മാട്ട് അദ്ധ്യക്ഷത വഹിക്കും.പി.കെ.വേണു പുൽപ്പറ,കെ.കെ.മണിയപ്പൻ,ധനേഷ് മേച്ചേരിൽ, ഷീജപ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും.