ആലുവ: പൂക്കാട്ടുപടി തഖ്ദീസ് ഹോസ്പിറ്റലിൽ നാളെ ജനറൽ മെഡിസിൻ ആന്റ് ഡയബറ്റോളജി വിഭാഗത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. പരിശോധന, പ്രമേഹരോഗ പരിശോധന, ബി.എം.ഐ ചെക്കിംഗ്, ഡയറ്റീഷൻ സേവനം എന്നിവ സൗജന്യമായിരിക്കുമെന്ന് ആശുപത്രി ചെയർമാൻ നിസാമുദ്ദീൻ സുൽത്താൻ അറിയിച്ചു. നവീകരിച്ച ഡയബറ്റോളജി വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് നടക്കും