പറവൂർ : നഗരസഭയുടെ വെടിമറയിലെ ‌ഡംബിംഗ് യാർഡ് ആധുനിക രീതിയിലുള്ള സംസ്കരണ കേന്ദ്രമാക്കി മാറ്റാൻ വിവിധവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.ഡംബിംഗ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി. ഭാവിയിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം കൂടിയത്. വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം അടിയന്തിരമായി നീക്കം ചെയ്യുവാനും മാലിന്യ സംസ്കരണത്തിന് ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. ഫയർഫോഴ്സ് അടക്കമുള്ളവരുടെ മാർഗ നിർദ്ദേശം കണക്കിലെടുത്തായിരിക്കും ശാസ്ത്രീയ രീതിയിൽ നിർമാണം.ആവശ്യമെങ്കിൽ മന്ത്രിതല യോഗം വിളിക്കാൻ മുൻ കൈെയെടുക്കാമെന്നും എം.പി ഫണ്ടും സർക്കാർ ഫണ്ടുകളും കണ്ടെത്താനാകുമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ,സിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യ ദേവി, നഗരസഭ വൈസ് ചെയർ പേഴ്സൺ ജെസി രാജു, എന്നിവർ പങ്കെടുത്തു.