പറവൂർ : വാണിയക്കാട് ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ നിയമത്തിനെതിരെ ഇന്ന് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടക്കും. വൈകിട്ട് നാലരയ്ക്ക് വാണിയക്കാട് മജ്ലിസ് ഹാളിനു സമീപത്തു നിന്നും റാലി ആരംഭിക്കും. ഏഴിന് പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.എ. ബഷീർ അദ്ധ്യക്ഷത വഹിക്കും.