ldf-paravur-
പറവൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ ധർണ്ണ നടത്തുന്നു.

പറവൂർ : ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കഴിഞ്ഞ എട്ടു മാസമായി ചേരാത്തതിലും നഗരത്തിലെ ഗതാഗത സംവിധാനം താറുമാറായതിനാലും പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ നഗരസഭകൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഗതാഗതത്തിനു തടസംസൃഷ്ടിക്കുന്ന തരത്തിൽ റോഡിൽ കൈയേറ്റങ്ങളുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നഗരത്തിൽ സ്ഥാപിച്ച നീരീക്ഷണ ക്യാമറകളെല്ലാം പ്രവർത്തന രഹിതമാണെന്നും പ്രതിപക്ഷം ആരോപിച്ചു. യോഗത്തിൽ നിന്നിറങ്ങിപ്പോന്ന പ്രതിപക്ഷ കൗൺസിലർമാരായ കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, സി.പി.ജയൻ, കെ. സുധാകരൻ പിള്ള, കെ.ജി. ഹരിദാസ് തുടങ്ങിയവർ നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.