പറവൂർ: പറവൂർ-വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ കൃഷി ഗ്രൂപ്പുകൾ വടക്കേക്കര കൃഷി ഭവന്റെ സഹായത്തോടെ നടത്തിയ ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് ചലച്ചിത്രതാരം ബിജുക്കുട്ടൻ നിർവഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്, കൃഷി ഓഫീസ് എൻ.എസ്. നീതു തുടങ്ങിയവർ പങ്കെടുത്തു. മുറവൻതുരുത്തിലെ യുവകർഷക ഗ്രൂപ്പ് നടത്തിയ ക്വാളിഫ്ളവർ, ക്യാബേജ് എന്നിവയാണ് വിളവെടുത്തത്.