കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ വികസന സെമിനാറിൽ 10 കോടി രൂപയുടെ പദ്ധതികൾ വിഭാവനം ചെയ്തു. 67 വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയും ഭവന രഹിതരായ 64 പേർക്കു ഭൂമിയും വീടും ലഭ്യമാക്കുവാൻ 30 ലക്ഷം രൂപ വകയിരുത്തി. ഉൽപാദന മേഖലയിൽ 36 ലക്ഷം രൂപയുടെ പദ്ധതികളും മാലിന്യ സംസ്‌കരണത്തിനു 13 ലക്ഷം രൂപയും ക്ഷേമ പ്രവർത്തനത്തിനു 50 ലക്ഷം രൂപയും ആരോഗ്യ മേഖലയിൽ 25 ലക്ഷം രൂപയും അങ്കണവാടി പ്രവർത്തനത്തിനു 35 ലക്ഷം രൂപയും അടങ്ങുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് കെ.കെ പ്രഭാകരൻ അറിയിച്ചു.