പട്ടിമ​റ്റം: ചെങ്ങര മൂന്നാം തോട്ടിൽ പാറയിൽ അലിയാരുടെ വീട്ടിലെ മൂന്ന് ആടുകളെ തെരുവുനായ കടിച്ചു കൊന്നു. വീടിനു വെളിയിൽ കൂട്ടിൽ കെട്ടിയിട്ട ആടുകളെയാണ് ആക്രമിച്ചത്.ഇന്നലെ പുലർച്ചെയാണ് സംഭവം.പൂട്ടിയിട്ട ഗേറ്റ് കടന്നാണ് നായ്ക്കൂട്ടമെത്തിയത്. ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും മൂന്നംഗ നായ്ക്കൂട്ടം മൂന്ന് ആടുകളെ കൊന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മേഖലയിൽ ഒട്ടേറെ വീടുകളിൽ ആടിനെയും, കോഴിയെയും തെരുവുനായ് കടിച്ചു കൊന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.