marayil-bhagavathy-
മാരായിൽ ഭഗവതി.

പറവൂർ :എസ്.എൻ.ഡി.പിയോഗം കൊടുവഴങ്ങ ശാഖയിലെ മാരായിൽ ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ കൊടികയറും. ഇന്നു രാവിലെ ആറരയ്ക്ക് ദേവീമാഹാത്മ്യം പാരായണം, രാത്രി എട്ടിന് ചാത്തൻ മുത്തപ്പന് കളമെഴുത്തുംപാട്ടും. പ്രതിഷ്ഠാദിനമായ നാളെ (തിങ്കൾ) രാവിലെ നിർമ്മാല്യദർശനം അഭിഷേകം, അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, പഞ്ചവിംശതികലശാഭിഷേകം, വിശേഷാൽപൂജ എന്നിവ നടക്കും. ഏഴിന് ഗുരുമണ്ഡപത്തിൽ ഗുരുപൂജ, ഒമ്പതരയ്ക്ക് കൊടി, കൊടിക്കയർ എന്നിവ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിക്കും. പതിനൊന്നിന് പറവൂർ രാകേഷ് തന്ത്രിയുടേയും മേൽശാന്തി അഖിൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. പതിനൊന്നരയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് ഏഴിന് സർപ്പപൂജ, രാത്രി ഒമ്പതിന് മാരായിൽ മുത്തപ്പന് കളമെഴുത്തുംപാട്ടും. മഹോത്സവദിനങ്ങളിൽ അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, എഴുന്നള്ളിപ്പ്, വിശേഷാൽപൂജ, ദീപക്കാഴ്ച, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. മൂന്നിന് രാത്രി എട്ടിന് നാടകം - പാട്ടുപാടുന്ന വെള്ളായി, നാലിന് രാത്രി എട്ടിന് എസ്.എൻ. നൈറ്റ്, അഞ്ചിന് വൈകിട്ട് ഏഴരയ്ക്ക് കഥകളി - കുചേലവൃത്തം, ദക്ഷയാഗം, ആറിന് വൈകിട്ട് നാലിന് ഓട്ടൻതുള്ളൽ, രാത്രി എട്ടിന് കലാസന്ധ്യ, ഏഴിന് വൈകിട്ട് ഏഴിന് താലംവരവ്, എട്ടിന് നാടൻപാട്ട്, മഹോത്സവദിനമായ എട്ടിന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, വൈകിട്ട് മൂന്നിന് പകൽപ്പൂരം, ഗജവീരൻ കുറുപ്പത്ത് ശിവശങ്കരൻ ദേവിയുടെ തിടമ്പേറ്റും. വൈകിട്ട് ഏഴിന് ദീപാരാധന, കരിമരുന്നു പ്രയോഗം, ഏഴരയ്ക്ക് ശ്രീഭൂതബലി, രാത്രി ഒമ്പതിന് നാദസ്വരകച്ചേരി, താലംവരവ്, പതിനൊന്നിന് പള്ളിവേട്ട, ആറാട്ട് മഹോത്സവദിനമായ ഒമ്പതിന് പുലർച്ചെ പള്ളിയുണർത്തൽ, വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട് തുടർന്ന് ആറാട്ട് തിരിച്ചുവരവ്, 25 കലശാഭിഷേകം, ശ്രീഭൂതബലി, രാത്രി ഒമ്പതിന് അമൃതഭോജനം, പത്തിന് വലിയകുരുതിതർപ്പണത്തിനു ശേഷം മഹോത്സവത്തിന് കൊടിയറിങ്ങും.