തൊടുപുഴ: കോൽക്കളി മത്സരം ആരംഭിച്ചത് അഞ്ചു മണിക്കൂർ വൈകി. രണ്ടാം വേദിയിൽ ഇന്നലെ രാവിലെ ഒമ്പതു മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ, കർട്ടൻ ഉയർന്നപ്പോൾ ഉച്ചയ്‌ക്ക് രണ്ടു മണി. പാടത്തിന് നടുവിൽ താത്കാലികമായി ഉണ്ടാക്കിയതായിരുന്നു വേദി. കഴിഞ്ഞ ദിവസം ഓട്ടൻതുള്ളൽ കഴിഞ്ഞപ്പോൾ വേദിയുടെ പലകതട്ടുകൾ ഇളകിയിരുന്നു. ഇത് വീണ്ടും സുരക്ഷിതമാക്കുന്ന ജോലികൾ വൈകിയതാണ് മത്സരം തുടങ്ങാൻ താമസിച്ചതെന്നാണ് സംഘാടകരുടെ വാദം. ചില രക്ഷിതാക്കൾ പ്രതിഷേധവുമുയർത്തി. രണ്ടു മണിക്ക് ഈ വേദിയിൽ ദഫ് മുട്ടും രാത്രി ഏഴിന് ക്ളാസിക്കൽ ഡാൻസും നിശ്ചയിച്ചിരുന്നാണ്. ഇവ തീരുമ്പോൾ നേരം പുലരുമെന്ന് ഉറപ്പ്.