manojabraham

കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിൽ പരിക്കേൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ഭാരവാഹികളുടെ ആദ്യ ബോർഡ് യോഗം തീരുമാനിച്ചു.

പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ചികിത്സാ ചെലവ് നൽകി വരുന്ന കെയർ പദ്ധതി പരിഷ്‌കരിക്കാനും തീരുമാനിച്ചു.

പ്രസിഡന്റായി മനോജ് എബ്രഹാമിനെയും വൈസ് പ്രസിഡന്റായി സി.ആർ. ബിജുവിനെയും തിരഞ്ഞെടുത്തു.

ജോതിഷ് ആർ.കെ, (തിരുവനന്തപുരം), സുജിത്ത് സി.കെ. (കോഴിക്കോട്), രവീന്ദ്രൻ പി. (കാസർകോട്), ബൈജു പി.കെ. (ഇടുക്കി), റുബീന എം. (മലപ്പുറം) എന്നിവരെ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.