karimbu
വിളവെടുക്കാറായ കിഴക്കമ്പലത്തെ കരിമ്പിൻ തോട്ടം

കിഴക്കമ്പലം: കിഴക്കമ്പലത്തെ കരിമ്പും വിളഞ്ഞു, ഇനി വിളവെടുക്കണം. പഴങ്ങനാട് മാളിയേക്കമോളത്ത് തരിശുപാടത്താണ് പരീക്ഷണാടിസ്ഥാനത്തിൽ കരിമ്പുകൃഷി ചെയ്തത്. ജനകീയ കൂട്ടായ്മയായ 'ട്വന്റി 20' യാണ് നേതൃത്വം നല്കിയത്.മൂന്നേക്കറിലാണ് കുടുംബശ്രീയുമായി ബന്ധപ്പെട്ട ജെ.എൽ.ജി പദ്ധതി ഗ്രൂപ്പിന്റെ സഹകരണത്തോടെ കൃഷിയിറക്കിയത്. ഡെയ്‌സി ജോസ്, കുരീക്കവീപ്പാട്ട് ഷാജി,എം.കെ സുരേഷ് ,കെ.ഡി തോമസ് എന്നിവരാണ് കൃഷിയിറക്കാൻ മുന്നിട്ടിറങ്ങിയത്. 11 മാസം മുമ്പ് ആറന്മുളയിൽ നിന്ന് കൊണ്ടുവന്ന കരിമ്പു വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. 3540 ടൺ കരിമ്പ് കിട്ടുമെന്നാണ് പ്രതീക്ഷ.കരിമ്പ് വിളവെടുക്കുന്നതോടെ അതിന്റെ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘാടകർ.