കോലഞ്ചേരി: റോഡിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മീമ്പാറ കദളിക്കാട്ടിൽ അജിനെ(30) പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പട്ടിമ​റ്റം പാങ്കോട് റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ നടന്ന സമരം റിപ്പോർട്ട് ചെയ്ത എ.സി.വി ബ്യൂറോ ചീഫ് സാം കുന്നത്ത്, റിപ്പോർട്ടർ സനൂപ് എന്നിവരെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. പ്രതിയെ ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.