മൂവാറ്റുപുഴ:നിയോജക മണ്ഡലത്തിലെ ഏഴ് റോഡുകളുടെ നവീകരണത്തിന് വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ വകുപ്പിൽ നിന്നും 43.10 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ കടവൂർ ലക്ഷം വീട് കോളനി റോഡ് 5 ലക്ഷം, മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിലെ കാർമ്മൽ മോണോട്രീതെക്കുംമല റോഡ് 8 ലക്ഷം,ആയവന ഗ്രാമ പഞ്ചായത്തിലെ കാലാമ്പൂർ പാലം പുല്ലാന്തിക്കുഴി റോഡ് 4.10 ലക്ഷം ,ആയവനകൊളപ്പാറ റോഡ്6 ലക്ഷം, മൂവാറ്റുപുഴ നഗരസഭയിലെ കരയപ്പുറം റോഡ് 5 ലക്ഷം,പായിപ്ര ഗ്രാമ പഞ്ചായത്തിലെ മുളവൂർ ഒന്നാം മൈൽകാരമോളേൽ റോഡ് 9 ലക്ഷം, വാളകം ഗ്രാമ പഞ്ചായത്തിലെ വാളകം ആയ്യുർവ്വേദ ആശുപത്രി റോഡ് 6 ലക്ഷം എന്നിവയിക്കാണ് തുക അനുവദിച്ചിരിക്കുന്നത്.