കൂത്താട്ടുകുളം:കാക്കൂർ കാളവയൽ കാർഷികമേളയുടെ ഭാഗമായി ഇന്ന് 12ന് മഡ് കാർറേസ് നടക്കും. മത്സരങ്ങൾ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനാകും. കൂത്താട്ടുകുളം സി.ഐ കെ.മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്യും. 5.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് സമ്മാനവിതരണം നിർവഹിക്കും. 6ന് ട്രാക്ക് ഗാനമേള.
നാളെ 10ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കാർഷിക സെമിനാർ. കേരള ഫീഡ്സ് ചെയർമാൻ ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്യും. കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അദ്ധ്യക്ഷനാകും. ഇന്നലെ കിസാൻ സാംസ്‌കാരിക ഘോഷയാത്രയും സമ്മേളനവും നടന്നു. സമ്മേളനം തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്തു.