മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാ ദേവക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തോടനുബന്ധിച്ച് ഗീതാപാരായണവും കാളിയമർദ്ദനവും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സപ്താഹ ജനറൽകൺവീനർ കൃഷ്ണസ്വാമി. വി. രുഗ്മിണി രാമമൂർത്തി, പി.കെ. മണിയൻ, കലാകാരനും യജ്ഞ അനൗൺസറുമായ സതീശൻ മൂവാറ്റുപുഴ, വിദ്യാർത്ഥികൾ എന്നിവരെ യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യ ആദരിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡറൻ് ബി.ബി. കിഷോർ അദ്ധ്യക്ഷത വഹിച്ചു.മുൻ ശബരിമല മേൽശാന്തി എ.ആർ. രാമൻനമ്പൂതിരി, കെ.കെ. ദിലീപ്കുമാർ, പി.ആർ. ഗോപാലകൃഷ്ണൻ നായർ, പി. രഞ്ജിത്ത്, കെ.ബി. വിജയകുമാർ എന്നിവർ പങ്കെടുത്തു. ഗീതാദ്ധ്യാപിക രുഗ്മിണി രാമമൂർത്തിയുടെയും നാട്യാലയ രവികുമാറിൻറെയും വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.