ചെറുതോണി: ടൗണിലെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡും പരിസരവും സാമൂഹ്യവിരുദ്ധരുടെ നിന്ത്രണത്തിലാണ്. മദ്യപാനവും കഞ്ചാവ് വിൽപ്പനയും വ്യാപകമാണ്. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ബസിൽ കയറാൻ പോലും കഴിയാത്ത സാഹചര്യമാണ്. ടൗണിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നത് വ്യാപാരികൾക്കും ആട്ടോ ടാക്സി തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൊലീസിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകുമെന്നും വ്യാപാരി സമിതി നേതാക്കൾ അറിയിച്ചു. ചെറുതോണിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സാജൻ കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തടത്തിൽ ഭാരവാഹികളായ ബി.പി.എസ് ഇബ്രാഹീംകുട്ടി, ലെനിൻ ഇടപ്പറമ്പിൽ, അഹമ്മദ് കബീർ, എൻ എസ് ബിനു, സി എൻ സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു.