ഇടുക്കി : പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (തമിഴ് മീഡിയം) പുതിയ അധ്യയന വർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിന് പട്ടികജാതി മറ്റിതര സമുദായത്തിൽപ്പെട്ടവരുമായ വിദ്യാർത്ഥി കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റിൽ 10 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർ തമിഴ് മീഡിയം സ്‌കൂളിൽ പഠിക്കുന്നവരും കുടുംബ വാർഷിക വരുമാം 1,00,000 രൂപയോ അതിൽ താഴെയോ ആയിരിക്കണം. അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി , കുടുംബവാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും ജനനതീയതിയും തെളിയിക്കുന്നതിന് സ്‌കൂൾ ഹെഡ്മാസ്റ്റർ നൽകുന്ന സാക്ഷ്യപത്രവും ഹാജരാക്കണം.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നൽകുന്നത്. അപേക്ഷാഫോമിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, ഗവ. എം.ആർ.എസ് പീരുമേട് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഫെബ്രുവരി 15ന് മുമ്പായി ഹെഡ്മാസ്റ്റർ, ഗവ. എം.ആർ.എസ് പീരുമേട്, കുട്ടിക്കാനം പി.ഒ 685531 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04869 233642, 9495833080.