ഇടുക്കി : അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പ്രവർത്തനപരിധിയിൽ വരുന്ന കുഞ്ചിപ്പെട്ടി പട്ടികവർഗ്ഗ കോളനികളിലെ ഗുണഭോക്താക്കൾക്ക് ഒരു വർഷത്തിനകം കായ്ഫലം ലഭിക്കുന്നതും ഇടുക്കി ജില്ലയിലെ കാലാവസ്ഥക്ക് അനുയോജ്യമായതും 4 തട്ട് വളർച്ചയും 5 അടിയിൽ കുറയാതെ ഉയരമുള്ളതും മൂന്ന് വർഷത്തിന് മുകളിൽ പ്രായവുമുള്ള ജാതി തൈ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സർക്കാർ അംഗീകൃത നഴ്സറികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ 17 ന് വൈകുന്നേരം മൂന്നിന് മുമ്പായി മുദ്രവച്ച കവറിൽ ഇ.എം.ഡി 200 രൂപയുടെ മുദ്രപത്രം സഹിതം ഓഫീസിൽ ഹാജരാക്കണം. അന്നേ ദിവസം നാലിന് ടെണ്ടറുകൾ തുറക്കും. വിവരങ്ങൾക്ക് ഫോൺ 04864224399.