തൊടുപുഴ: നഗരത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കിടയിലും പൊതുസമൂഹത്തിലും നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് നഗരസഭ മലിനീകരണനിയന്ത്രണ ബോർഡുമായി ചേർന്ന് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺഹാളിൽ യോഗം ചേരും. അനുയോജ്യമായ മാലിന്യ സംസ്‌കരണ മാർഗങ്ങൾ ഏർപ്പെടുത്തുന്നതിനും തൊടുപുഴയാറുൾപ്പെടെയുള്ള ജലസ്രോതസുകളുടെ മലിനീകരണം നിയന്ത്രിക്കുന്നതിനും ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനും വേണ്ടിയാണ് യോഗം. വ്യാപാര സ്ഥാപന ഉടമകൾ, ആഡിറ്റോറിയങ്ങൾ, ഹാളുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവ നടത്തുന്നവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി അറിയിച്ചു.