''പൊതുവിൽ കേരളത്തിനും കർഷക ജനതക്കും നിരാശജനകമായ ബഡ്ജറ്റാണ് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ളത് വെറും പ്രഹസനമാണ്. ഉൽപ്പാദന കുറവും വില തകർച്ചയും പരിഹരിക്കാൻ യാതൊരു പരിഹാരവും നിർദ്ദേശിക്കപ്പെട്ടിട്ടില്ല. ഒരു കാർഷിക ഉൽപ്പന്നത്തിന്റെയും താങ്ങുവിലയെ സംബന്ധിച്ച് ബഡ്ജറ്റിൽ കാര്യമായ പരാമർശമില്ല. കടക്കെണിയിലായ കൃഷിക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താനുമുള്ള യാതൊരു പദ്ധതിയുമില്ല. വരുമാനം ലാഭകരമാക്കാനുള്ള പദ്ധതികൾക്ക് പകരം കൂടുതൽ വായ്പ അനുവദിക്കുമെന്നതും സോളാർ വൈദ്യുതി ഉത്പാദനത്തിനുള്ള പ്രോത്സാഹനവുമെല്ലാം വൻകിടക്കാർക്കു മാത്രം ഗുണം ചെയ്യുന്നതാണ്. ക്ഷീര ഉത്പാദനം 2025 ന് രണ്ടിരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം ആശ്വാസകരമാണ്. ക്ഷീരകർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്താത്തത് നിരാശാജനകമാണ്. കാർഡമം ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട ഇടുക്കിയിൽ പ്രത്യേക പദ്ധതികളുടെ കാര്യത്തിൽ വ്യക്തത വരുത്തണം. രാജ്യത്തെ ഏക ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയുൾപ്പടെ സ്ഥിതി ചെയ്യുന്ന ഇടുക്കിയിൽ ട്രൈബൽ പാക്കേജും, ലോക പ്രസിദ്ധമായ ടൂറിസം കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമെന്ന നിലയിൽ പ്രത്യേക ടൂറിസം സോൺ എന്ന ആവശ്യവും പ്രത്യേകമായി മുമ്പോട്ടു വച്ചെങ്കിലും പരിഗണിക്കപ്പെടാത്തത് ദുഃഖകരമാണ്

-ഡീൻ കുര്യാക്കോസ് എം.പി