രാജാക്കാട്: തിങ്കൾക്കാട്- കമ്പിളികണ്ടം റോഡ് വീതികൂട്ടിയുള്ള ബി.എം ആൻഡ് ബിസി ടാറിംഗ് നടക്കുന്നതിനാൽ മൂന്ന് വരെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെ തിങ്കൾക്കാട് മുതൽ മുനിയറ വരെയുള്ള ഭാഗത്തും തുടർന്നുള്ള ദിവസങ്ങളിൽ മുനിയറ മുതൽ പ്രവൃത്തി നടക്കുന്ന പണിക്കൻകുടി, പുല്ലുകണ്ടം, പാറത്തോട് ഭാഗത്തുള്ള റോഡിലും വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് ദേവികുളം എൻ.എച്ച് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.