തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. എട്ടിന് സമാപിക്കും. ഇന്ന് രാവിലെ പതിവ് പൂജകൾ, വിശേഷാൽ ഗുരുപൂജ, വിശേഷാൽ ഉത്സവപൂജ, 10.30ന് പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ശ്രീകോവിൽ പിച്ചള സമർപ്പണം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. ഏഴിന് മുഴുക്കാപ്പ് ചാർത്തി ദീപാരാധന, എട്ടിന് ബാലൈ.