ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖയിലെ ഗുരുജ്യോതി കുടുംബയോഗത്തിന്റെ പ്രാർത്ഥനാ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാരക്കുന്നേൽ ദാമോദരന്റെ വീട്ടിൽ നടക്കും. ശാഖാ പ്രസിഡന്റ് ടി.ആർ. ശശിധരൻ,​ വൈസ് പ്രസി‌ഡന്റ് രവി തൊട്ടിയിൽ,​ സെക്രട്ടറി ഇ.എൻ. ബാബു,​ വനിതാസംഘം പ്രസിഡന്റ് ലളിത കൃഷ്ണൻ,​ സെക്രട്ടറി ഷീലാ സാബു,​ കുടുംബയോഗം കൺവീനർ സിജു കാരക്കുന്നേൽ എന്നിവർ നേതൃത്വം നൽകുമെന്ന് സെക്രട്ടറി ഇ.എൻ ബാബു അറിയിച്ചു.