മുട്ടം: തെയ്യക്കാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി മഹോത്സവം ആരംഭിച്ചു. ഇതോടനുബന്ധിച്ച് ഇന്നലെ രാവിലെ എട്ടിന് പൊങ്കാലയും തുടർന്ന് ഉച്ച പൂജ, പ്രസാദ ഊട്ട്, വൈകിട്ട് ആറിന് ദീപാരാധന, വിശേഷാൽ പൂജകൾ, കളപൂജ, തിരുമുമ്പിൽ പറവെയ്പ്പ്, രാത്രി 9.30 ന് നാടകം എന്നിവ അരങ്ങേറി. ഇന്ന് രാവിലെ പതിവ് പൂജകൾ, എട്ട് മുതൽ 11വരെ ശ്രീബലി കുംഭകുടം, ഉച്ച പൂജ, തിരുമുമ്പിൽ പറ വെയ്പ്പ്, 12 ന് പ്രസാദ ഊട്ട്, വൈകിട്ട് ആറ് മുതൽ ദീപാരാധന, അത്താഴ പൂജ, കളം പൂജ, വിളക്കിന് എഴുന്നള്ളിപ്പ്, തിരുമുമ്പിൽ പറ വെയ്പ്പ്, രാത്രി 10ന് നാടകം, ഗരുഡൻ തൂക്കം, ആറാട്ടെഴുന്നള്ളിപ്പ് എന്നിവ നടക്കും.